തോമസ് ഐസകിന്‍റെ നികുതി കൊള്ള ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം : എം.എം.ഹസന്‍

ഇന്ധനവില കുത്തനെ ഉയര്‍പ്പോള്‍ നുരഞ്ഞുപൊന്തിയ ശക്തമായ ജനരോഷത്തെ തണുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനും, ഡീസലിനും രണ്ടര രൂപ വില കുറച്ചത് ജനങ്ങള്‍ക്ക് കാര്യമായ ആശ്വാസം ഉണ്ടാക്കില്ലെങ്കിലും വിലവര്‍ധനവിന് നേരിയ മാറ്റമുണ്ടാക്കും. സംസ്ഥാന സര്‍ക്കാരുകള്‍ ഇതുപോലെ 2.50 രൂപ കുറയ്ക്കണമെ കേന്ദ്രധനമന്ത്രിയുടെ ആഹ്വാനം ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നടപ്പാക്കിയ പ്പോള്‍ കേരളത്തിലെ ധനമന്ത്രി നിഷേധാത്മക നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

കേന്ദ്രം വര്‍ധിപ്പിച്ച നികുതി മുഴുവന്‍ കുറച്ചാല്‍ മാത്രമേ കേരളം വില കുറയ്ക്കൂ എന്ന  ധനമന്ത്രി തോമസ് ഐസക്കിന്‍റെ പിടിവാശി കേരളത്തിലെ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ജനങ്ങള്‍ക്കുമേല്‍ നികുതിക്കൊള്ള നടത്തിക്കൊണ്ടിരുന്ന മോദിസര്‍ക്കാരിന്‍റെ നിലപാടു പോലും പിണറായി സര്‍ക്കാര്‍ സ്വീകരിക്കുകയില്ലെന്ന്  വാശി പിടിക്കരുത്.  കേരളത്തില്‍ നികുതികൊള്ള തുടരുമെതിനുള്ള തെളിവാണ്. ഒരു പൈസ പോലും വില കുറയ്ക്കില്ലെന്ന മുതലാളിമാരുടെ ധാര്‍ഷ്ട്യത്തോടു മാത്രമേ തോമസ് ഐസക്കിന്‍റെ പ്രഖ്യാപനത്തെ ഉപമിക്കാനാവൂ എന്നും എം.എം.ഹസന്‍ പറഞ്ഞു.

മോദിസര്‍ക്കാരിന്‍റെ നികുതി കൊളളയ്‌ക്കെതിരെയുള്ള ജനകീയസമരം ധനമന്ത്രി തോമസ് ഐസക്കിനെതിരെയുള്ള നികുതികൊള്ളയ്‌ക്കെതിരെയും തുടരുകയാണ് വേണ്ടത്.

M.M Hassan
Comments (0)
Add Comment