ധനകാര്യ വകുപ്പിലേക്കും ഉപദേഷ്ടാവ്; ഉദ്ദേശം വായ്പ സംഘടിപ്പിക്കല്‍

തിരുവനന്തപുരം: സംസ്ഥാന ഖജനാവില്‍ പണമില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും അധിക ചെലവുകളുമായിട്ട് പിണറായി സര്‍ക്കാര്‍ നിര്‍ബാധം മുന്നോട്ട്. മുഖ്യമന്ത്രിമാര്‍ക്കുള്ള അനവധി ഉപദേഷ്ടാക്കള്‍ക്ക് പുറമേ സംസ്ഥാന സര്‍ക്കാര്‍ ധനകാര്യ വകുപ്പിലേക്കും ഉപദേഷ്ടാവിനെ നിയമിക്കുന്നു. സര്‍ക്കാരിന് വികസന വായ്പകള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉപദേശം നല്‍കുന്നതിനാണ് നിയമനമെന്നാണ് വിശദീകരണം. സംസ്ഥാനത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ടുവിട്ട 20 എം.പിമാരെയും അവഗണിച്ച് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഒരു ലെയ്‌സണ്‍ ഓഫീസറെ നിയമിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ധനവകുപ്പില്‍ ഉപദേഷ്ടാവിന്റെ നിയമനം. റിസര്‍വ് ബാങ്കില്‍ നിന്നോ, അല്ലെങ്കില്‍ ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ നിന്നോ ഡപ്യൂട്ടി ജനറല്‍ മാനേജരായി വിരമിച്ചവര്‍ക്കാണ് അവസരം.

Comments (0)
Add Comment