O.J JANEESH| ഇത് ‘പി.ആര്‍’ വിജയന്‍ സര്‍ക്കാര്‍; പ്രഖ്യാപനങ്ങള്‍ വെറും ‘പി ആര്‍ എക്‌സര്‍സൈസ്’ മാത്രമെന്ന് ഒ.ജെ ജനീഷ്

Jaihind News Bureau
Sunday, November 2, 2025

കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ പി ആര്‍ വിജയന്‍ സര്‍ക്കാരായി മാറിയതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജനീഷ്. അതി ദരിദ്ര്യര്‍ ഇല്ലെന്ന പ്രഖ്യാപനം വെറും തട്ടിപ്പ്. പട്ടിക വെട്ടിച്ചുരുക്കിയാണ് പ്രഖ്യാപനം നടത്തിയത്. ഇത് സംബന്ധിച്ച് എന്ത് പഠനമാണ് നടത്തിയത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പഠന റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്ത് മാനദണ്ഡമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് കേരളീയ സമൂഹത്തോട് പറയണം. നാമമാത്ര പെന്‍ഷന്‍ വര്‍ധനവാണ് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപനം വെറും ‘പി ആര്‍ എക്‌സര്‍സൈസ്്’ മാത്രമാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ശബരിനാഥിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നതായും ജനീഷ് കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു,