കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകള്‍ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ. മുരളീധരനും സന്ദർശിച്ചു

Friday, February 22, 2019

കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകളിൽ കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ. മുരളീധരനും സന്ദർശനം നടത്തി. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു.

കേരള മനസാക്ഷിയെ നടുക്കിയ കൊലപാതകം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും പെരിയയിലെ കൃ പേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകളിൽ നേതാക്കൾ എത്തി കൊണ്ടിരിക്കുകയാണ്.

എംഎൽഎമാരായ രാധാകൃഷ്ണനും കെ. മുരളീധരനും ആശ്വാസവാക്കുകളുമായി ഇരുവരുടെയും വീടികളിലും എത്തി. കൊലപാതകവുമായി ബന്ധമുള്ള കൊട്ടേഷൻ സംഘങ്ങളെ പിടികൂടാൻ സിബിഐ അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആവശ്യപെട്ടു

സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന്‍റെ അറിവോടെയാണ് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം നടന്നതെന്ന് കെപിസിസി പ്രചാരണ വിഭാഗം ചെയർമാൻ കെ.മുരളീധരൻ എംഎൽഎ  പറഞ്ഞു. കൊട്ടേഷൻ സംഘമാണ് കൊലപാതകം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു