തിരുവഞ്ചൂരിനും കുടുംബത്തിനും സംരക്ഷണം നല്‍കണം; ഗൗരവകരമായി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം : തിരുവഞ്ചൂർ രാധാകൃഷ്ണനെതിരായ വധഭീഷണിയില്‍ ഗൗരവകരമായ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ തിരുവഞ്ചൂരിനും കുടുംബത്തിനും മതിയായ സംരക്ഷണം നല്‍കണമെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

വളരെയധികം ഗൗരവകരമായിട്ടാണ് തിരുവഞ്ചൂരിനെതിരായ ഭീഷണിയെ കോണ്‍ഗ്രസ് കാണുന്നത്. കോഴിക്കോട് നിന്നാണ് കത്ത് അയച്ചിരിക്കുന്നത്. ജയിലിലുള്ളതോ ജാമ്യത്തിലോ പരോളിലോ ഇറങ്ങിയ  ആരോ ആണ് കത്തയച്ചിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് ടി.പി വധക്കേസ് പ്രതികളെ ജയിലിലാക്കിയത്. ടി.പി വധക്കേസിലെ ഒരാൾ ജാമ്യത്തിലും ഒരാൾ പരോളിലും ഉണ്ട്. ജയിലിലിരുന്ന് ക്രിമിനലുകള്‍ നിയന്ത്രിക്കുന്നതിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിനും കുടുംബത്തിനും ആവശ്യമായ സംരക്ഷണം നൽകണമെന്നും ഗൗരവകരമായ അന്വേഷണം വേണമെന്നും നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഇന്നാണ് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് വധഭീഷണിയുമായി ഊമക്കത്ത് ലഭിച്ചത്. പത്ത് ദിവസത്തിനുള്ളില്‍ ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയേയും മക്കളേയും ഉള്‍പ്പെടെ എല്ലാവരെയും കൊന്നുകളയുമെന്നാണ് കത്തിലുള്ളത്. ഭീഷണിക്കത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

 

https://www.facebook.com/JaihindNewsChannel/videos/793518128195042/

Comments (0)
Add Comment