പ്രതികാരം ചെയ്യും ; ഞങ്ങള്‍ വേട്ടയാടി കണക്കു പറയിക്കും : ജോ ബൈഡന്‍

വാഷിങ്ങ്ടൻ : കാബൂൾ വിമാനത്താവള കവാടത്തിലുണ്ടാട ചാവേറാക്രമണത്തിന് ഉത്തരവാദികളായവർ കനത്ത വില നൽകേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. ‘ആരാണോ ഈ ആക്രണം നടത്തിയത് അല്ലെങ്കിൽ അമേരിക്കയെ ദ്രോഹിക്കണമെന്ന് ആരാണോ ആഗ്രഹിച്ചത് അവർ ഒരു കാര്യം ഓർക്കുക– ഞങ്ങൾ മറക്കില്ല, ക്ഷമിക്കില്ല, ഞങ്ങൾ നിങ്ങളെ വേട്ടയാടി നിങ്ങളെക്കൊണ്ടു തന്നെ കണക്കു പറയിക്കും’– ആക്രമണത്തിനു പിന്നാലെ വൈറ്റ് ഹൗസിൽ നടത്തിയ വികാരഭരിതമായ പ്രസംഗത്തിൽ ബൈഡൻ പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽനിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ തുടരുമെന്ന് അറിയിച്ച ബൈഡൻ കാബൂളിൽ സംഭവിച്ചതിന് പ്രതികാരം ചെയ്യുമെന്ന് മുന്നറിയിപ്പും നൽകി. കാബൂൾ വിമാനത്താവളിത്തിലുണ്ടായ ഇരട്ടസ്ഫോടനത്തിൽ പ്രതികരിക്കുകയായിരുന്നു ബൈഡൻ.13 യുഎസ് സൈനികരാണ് സ്ഫോടനത്തിൽ ഇതുവരെ കൊല്ലപ്പെട്ടത്.

അഫ്ഗാനിലുള്ള യുഎസ് പൗരന്മാരെ രക്ഷിക്കുമെന്ന് ആവർത്തിച്ച ബൈഡൻ ഒഴിപ്പിക്കൽ നടപടികൾ ഈ മാസം 31നകം പൂർത്തിയാക്കുമെന്നും അറിയിച്ചു. താലിബാൻ അധികാരം പിടിച്ചതിനു ശേഷം കഴിഞ്ഞ 11 ദിവസത്തിനിടെ കാബൂളിൽനിന്ന് യുഎസ് സഖ്യസേന 95,700 പേരെ ഒഴിപ്പിച്ചു. വ്യോമമാർഗമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലുകളിലൊന്നാണിത്. കഴിഞ്ഞ ദിവസങ്ങളിൽ ഓരോ 39 മിനിറ്റിലും രക്ഷാ വിമാനങ്ങൾ പറന്നുയർന്നു.

 

Comments (0)
Add Comment