ക്ഷേത്ര ഭണ്ഡാരത്തിലെ പൈസ എണ്ണുന്നതിനിടെ മോഷണം. സിഐടിയു നേതാവായ ജീവനക്കാരന് സസ്‌പെന്‍ഷന്‍ ലഭിച്ചു. കണ്ണൂര്‍ തളിപറമ്പ് തൃച്ചംബരം ക്ഷേത്രം എല്‍.ഡി ക്ലാര്‍ക്ക് ചെറിയൂരിലെ മുല്ലപ്പള്ളി നാരായണനെയാണ് ടി ടി കെ ദേവസ്വം അധികൃതര്‍ സസ്‌പെന്റ് ചെയ്തത്. ക്ഷേത്ര ഭണ്ഡാരം എണ്ണുന്നതിനിടെ പണം മോഷ്ടിച്ചതായി സിസിടിവിയില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി. ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) തളിപ്പറമ്പ് ഏരിയാ പ്രസിഡണ്ടാണ് നാരായണന്‍. ജൂലായ്25 ന് ഭണ്ഡാരത്തിലെ പൈസ എണ്ണുന്നതിനിടെയാണ് മോഷ്ടിച്ചത്.
ശ്രീകൃഷ്ണസേവാസമിതി പ്രസിഡന്റ് എ.പി.ഗംഗാധരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ക്ഷേത്രം എല്‍ ഡി ക്ലാര്‍ക്ക് ചെറിയൂരിലെ മുല്ലപ്പള്ളി നാരായണന്‍ പണം അപഹരിക്കുന്ന ദൃശ്യം കണ്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. പണം മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.