ന്യൂഡല്‍ഹി : രാജ്യത്ത് വർധിച്ചുവരുന്ന ആൾക്കൂട്ട ആക്രമണങ്ങളില്‍ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രാഹുല്‍ ഗാന്ധി. ആള്‍ക്കൂട്ട കൊലപാതകം എന്ന വാക്ക് കേള്‍ക്കാന്‍ തുടങ്ങിയത് 2014ന് ശേഷമാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
‘2014 ന് മുമ്പ് ‘ലിഞ്ചിംഗ്’ എന്ന വാക്ക് കേൾക്കാൻപോലും ഇല്ലായിരുന്നു’ – നന്ദി മോദിജീ എന്ന ഹാഷ് ടാഗോടെയായിന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ആൾക്കൂട്ട ആക്രമണങ്ങൾ വ്യാപകമായതെന്ന് വിമർശിക്കുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
2014 से पहले ‘लिंचिंग’ शब्द सुनने में भी नहीं आता था।
Before 2014, the word ‘lynching’ was practically unheard of. #ThankYouModiJi
— Rahul Gandhi (@RahulGandhi) December 21, 2021