ഗാന്ധി ജയന്തി ദിനം: ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രസംഗമല്‍സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

Jaihind News Bureau
Tuesday, October 13, 2020

 

ദോഹ: ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രസംഗമല്‍സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഇന്‍കാസ് കണ്ണൂര്‍ ജില്ലാ ആക്ടിങ് പ്രസിഡന്‍റ് ജയചന്ദ്രന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി മുഖ്യാതിഥിയായിരുന്നു. ചെറുകഥാകൃത്ത് നവീന പുതിയോട്ടില്‍ വിജയികളെ പ്രഖ്യാപിച്ചു.

ഡാരിസ് ബെന്നി, വെളിമാനം എച്ച്എസ്എസ് ഒന്നാം സ്ഥാനവും , ടോം തോമസ്, സാന്തോം എച്ച്എസ്എസ് കൊളക്കാട് രണ്ടാം സ്ഥാനവും, സനൂയ സന്തോഷ്, വലിയന്നൂര്‍ യുപിഎസ് മൂന്നാം സ്ഥാനവും നേടി. ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി വൈസ് പ്രസിഡന്‍റ് കെ കെ ഉസ്മാന്‍ യോഗം ഉദ്ഘാടനം ചെയ്തു. സംഘാടസമിതി കണ്‍വീനര്‍ ജെനിറ്റ് ജോബ് വിഷയാവതരണവും ജോ. കണ്‍വീനര്‍ സഫീര്‍ കരിയാട് ഫേസ്ബുക്ക് കോണ്‍ടസ്റ്റ് വിശദീകരണവും നടത്തി.

സന്ദീപ് കെ സി, വിദ്യ രഞ്ജിത്ത്, ഫര്‍ഹാന്‍ എന്നിവര്‍ വിധികര്‍ത്താക്കളായി. ഐസിസി പ്രസിഡന്‍റ് മണികണ്ഠന്‍ എ പി, കെഎംസിസി പ്രസിഡന്‍റ് എസ്.എ.എം ബഷീര്‍, സുരേഷ് കരിയാട്, ജോപ്പച്ചന്‍ തെക്കേക്കുറ്റ്, നിയാസ് ചെരിപ്പത്ത്, ഹൈദര്‍ ചുങ്കത്തറ, ഇ എം നാസര്‍, അഡ്വ. സുനില്‍കുമാര്‍, ജോര്‍ജ് കുരുവിള, കെ വി ബോബന്‍, ഷംസുദീന്‍ ഇസ്മയില്‍, അഷ്റഫ് വടകര, അബ്ദുള്ള പള്ളിപ്പറമ്പ്, ശ്രീരാജ് ചൊവ്വ, ഷമീര്‍ മട്ടന്നൂര്‍, സഞ്ജയ് അലവില്‍, നിയാസ് ചിറ്റാലിക്കല്‍, അനില്‍ അഴീക്കോട്, മാലി മെരുവമ്പായി, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ജന: സെക്രട്ടറി നിഹാസ് കോടിയേരി സ്വാഗതവും ജോ. ട്രഷറര്‍ അബ്ദുള്‍ റഷീദ് നന്ദിയും പറഞ്ഞു.