കണ്ണൂരില്‍ കെട്ടിടത്തിന്‍റെ മതിലിടിഞ്ഞു; സ്‌കൂള്‍ കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Thursday, July 18, 2024

 

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ കെട്ടിടത്തിന്‍റെ മതിലിടിഞ്ഞ് അപകത്തില്‍ പെടാതെ സ്‌കൂള്‍ കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കുട്ടികള്‍ ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. അഞ്ചരക്കണ്ടി ടൗണിലെ കെട്ടിടത്തിന്‍റെ മതിലാണ് ഇടിഞ്ഞു വീണത്. കുട്ടികൾ ഓടി മാറിയപ്പോൾ റോഡിൽ വാഹനങ്ങൾ വരാതിരുന്നതും അപകടം ഒഴിവാക്കി.