കൊറോണയ്‌ക്കെതിരായ കേരളത്തിന്‍റെ വിജയത്തിന് പിന്നില്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ വിജയ ചരിത്രം : രാഹുല്‍ ഗാന്ധി

Jaihind News Bureau
Saturday, May 16, 2020

കൊറോണയ്‌ക്കെതിരായ കേരളത്തിന്‍റെ വിജയത്തിന് പിന്നില്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ വിജയ ചരിത്രമെന്ന് രാഹുല്‍ഗാന്ധി എം.പി. കേരളത്തിന് ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും വിജയകരമായ ചരിത്രമുണ്ട്. വര്‍ഷങ്ങളായി യു.ഡി.എഫിന്‍റേയും എല്‍.ഡി.എഫിന്‍റേയും ഭരണത്തിന് കീഴില്‍ ഇത് തുടരുന്നു. അടിസ്ഥാന മേഖലകളില്‍ പ്രത്യേക ഊന്നല്‍ നല്‍കുന്ന കേരളത്തിലെ ജനങ്ങള്‍ക്കാണ് ഇതിന്റെ ക്രെഡിറ്റ്. അതുകൊണ്ടുതന്നെ കൊറോണയ്‌ക്കെതിരായ വിജയം കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.