ലീഗ് സ്വാധീന മേഖലകളിലെല്ലാം യുഡിഎഫ് മികച്ച വിജയം നേടി; സുരേഷ് ഗോപിയുടെ വിജയം ഒറ്റപ്പെട്ട സംഭവം, ആഴത്തിൽ പരിശോധിക്കും; പി.കെ. കുഞ്ഞാലിക്കുട്ടി

Jaihind Webdesk
Tuesday, June 4, 2024

 

മലപ്പുറം:  പൊന്നാനിയിലും മലപ്പുറത്തും മാത്രമല്ല ലീഗ് സ്വാധീന മേഖലകളിലെല്ലാം യുഡിഎഫ് മികച്ച വിജയം നേടിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. വടകരയും കോഴിക്കോടും ജാതിയും മതവും നോക്കാതെയാണ് ജനങ്ങൾ വിജയിപ്പിച്ചത്. എന്ത് വെല്ലുവിളി ഉണ്ടായാലും അത് ലീഗിന് ഗുണകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം ഒറ്റപ്പെട്ട സംഭവമാണ്. ആഴത്തിൽ പരിശോധിക്കേണ്ട വിഷയമാണന്നും യുഡിഎഫ് അത് ചർച്ച ചെയ്യുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.