കണ്ണൂരില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റിയ നിലയില്‍ .കണ്ണൂര്‍ പയ്യാമ്പലം ഗസ്റ്റ് ഹൗസ് പരിസരത്തെ വാക്ക് വേയിലെ ശിലാഫലകമാണ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്ഘാടകനായി ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള ഫലകമാണ് മാറ്റിയത്.മന്ത്രി മുഹമ്മദ് റിയാസിന്റെ പേരിലുള്ള പുതിയ ഫലകമാണ് പെതുമരാമത്ത് വകുപ്പ് പുതിയതായി സ്ഥാപിച്ചത് .സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ശിലാ ഫലകം മാറ്റിയ സ്ഥലത്ത് ഉമ്മന്‍ചാണ്ടിയുടെ പേരുള്ള ഫലകം പുനഃസ്ഥാപിച്ചു.
കുട്ടികളുടെ പാര്‍ക്കിന്റെയും നവീകരിച്ച സീപാത്ത് വേയുടെയും ഉദ്ഘാടനം 2015 ല്‍ മുഖ്യമന്ത്രിയായിരുന്ന വേളയില്‍ ഉമ്മന്‍ ചാണ്ടിയാണ് നിര്‍വ്വഹിച്ചത്. ഉദ്ഘാടന ശിലാഫലകം അവിടെ സ്ഥാപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2022 മാര്‍ച്ച് ആറിന് സീ പാത്ത് വേ &സീ വ്യൂ പാര്‍ക്ക്, നവീകരിക്കപ്പെട്ട പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എം മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. ഇതിന്റെയും ശിലാഫലകം ഗസ്റ്റ് ഹൗസ് പരിസരത്ത് സ്ഥാപിച്ചിരുന്നു.എന്നാല്‍
ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്ത് സ്ഥാപിച്ച ശിലാഫലകം മാറ്റിയതാണ് വിവാദത്തില്‍ ആയത്.ശിലാഫലകം നീക്കി ആരും ശ്രദ്ധിക്കപ്പെടാത്തെ നിലയില്‍ മാറ്റിവെക്കുകയായിരുന്നു.
ഉമ്മൻ ചാണ്ടിയെ അപമാനിച്ച ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് ടൂറിസം സെക്രട്ടറിക്ക് പരാതി നൽകി. ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജാണ് ടൂറിസം സെക്രട്ടറി കെ ബിജുവിന് പരാതി നൽകിയത്.
കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരുള്ള ശിലാഫലകം ഇളക്കി മാറ്റിയതായി കോൺഗ്രസ് നേതാക്കൾ കണ്ടെത്തിയിരുന്നു.