താല്‍ക്കാലികക്കാരുടെ സ്ഥിരപ്പെടുത്തലിനുള്ള സ്റ്റേ തുടരും : ഹൈക്കോടതി

 

കൊച്ചി :  താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലിനുള്ള സ്റ്റേ തുടരും. താല്‍ക്കാലികക്കാതെ സ്ഥിരപ്പെടുത്തിയത് സ്‌പെഷ്യല്‍ റൂള്‍ പ്രകാരം പി.എസ്.സിക്ക് വിടാത്ത തസ്തികകളിലെന്നായിരുന്നു ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ വിശദീകരണം. സര്‍ക്കാരും പൊതുമേഖല സ്ഥാപനങ്ങളും ഏപ്രില്‍ എട്ടിനകം സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണന്ന് ചൂണ്ടിക്കാട്ടി പി.എസ്.സി റാങ്ക് പട്ടികയിലുള്ള ഏതാനും ഉദ്യോഗാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.

കില,കെൽട്രോൺ,ഈറ്റ തൊഴിലാളി ക്ഷേമ ബോർഡ്, സി-ഡിറ്റ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ്, സാക്ഷരത മിഷൻ, യുവജന കമ്മീഷൻ, ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ, എൽബിഎസ്, വനിതാ കമ്മീഷൻ, സ്കോൾ കേരള, തുടങ്ങിയ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലുകളാണ് സ്റ്റേ ചെയ്തത്.

Comments (0)
Add Comment