ലോക്സഭ തിരഞ്ഞെടുപ്പ്; ആറാം ഘട്ട പരസ്യ പ്രചാരണം നാളെ അവസാനിക്കും

Jaihind Webdesk
Wednesday, May 22, 2024

 

ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിലെ ആറാം ഘട്ടത്തിന്‍റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. 6 സംസ്ഥാനങ്ങളിലും ഡല്‍ഹിയിലുമായി 57 മണ്ഡലങ്ങളാണ് ജനവിധിയെഴുതുക. യു പിയിലെ 14 മണ്ഡലങ്ങളും പശ്ചിമ ബംഗാളിലെ 7 മണ്ഡലങ്ങളും ഈ ഘട്ടത്തിൽ ജനവിധിയെഴുതും. ഹരിയാനയിലെ പത്ത് മണ്ഡലങ്ങളും ആറാം ഘട്ടത്തിലാണ് പോളിംഗ് ബൂത്തിലെത്തുന്നത്. ഡല്‍ഹിയിലെ 7 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. മേനകാ ഗാന്ധി, കനയ്യകുമാർ, സുഷമ സ്വരാജിന്‍റെ മകൾ ബാൻ സുരി അടക്കമുള്ള പ്രമുഖ സ്ഥാനാർത്ഥികൾ ഈ ഘട്ടത്തില്‍ ജനവിധി തേടും.