രാജമലയില്‍ രണ്ടാം ദിവസത്തെ തിരച്ചില്‍ തുടരുന്നു; ഇനി കണ്ടെത്താനുള്ളത് 48 പേരെ

Jaihind News Bureau
Saturday, August 8, 2020

 

ഇടുക്കി: മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയില്‍ രണ്ടാം ദിവസത്തെ തിരച്ചില്‍ തുടരുന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വെള്ളിയാഴ്ച അര്‍ധരാത്രിയോടു കൂടി തിരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു. ആരക്കോണത്ത് നിന്നുള്ള   58 അംഗ എന്‍ഡിആര്‍എഫ് സംഘം ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംഘങ്ങള്‍ പെട്ടിമുടിയില്‍ എത്തി.

ഡോക്ടര്‍മാരുടെ സംഘവും പെട്ടിമുടിയിലെത്തിയിട്ടുണ്ട്. 48 പേരെയാണ് സ്ഥലത്ത് നിന്നും ഇനി കണ്ടെത്താനുള്ളത്. 18 പേരെ രക്ഷപ്പെടുത്തിയിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം നടത്തി സംസ്കരിക്കും. തിരച്ചിലിനായി വിദഗ്ധ പരിശീലനം ലഭിച്ച 27 അംഗങ്ങളടങ്ങിയ സ്പെഷ്യൽ ടീമിനെ  തിരുവനന്തപുരത്തു നിന്നും ഫയർ & റസ്ക്യൂ ഡയറക്ടർ ജനറൽ നിയോഗിച്ചു.