ഇഡി സമർപ്പിച്ച സത്യവാങ്ങ് മൂലം കേരള സർക്കാരിന്‍റെ യഥാർത്ഥ ചിത്രം പുറത്തു കൊണ്ടുവരുന്നതെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, November 11, 2020

ഹൈക്കോടതിയിൽ ഇഡി സമർപ്പിച്ച സത്യവാങ്ങ് മൂലം കേരള സർക്കാരിൻ്റെ യഥാർത്ഥ ചിത്രം പുറത്തു കൊണ്ടുവരുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കഴിഞ്ഞ 55 മാസം മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്ന അധോലോക പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപമാണിതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത് അധോലോകങ്ങളുടെ കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഇ ഡി കോടതിയിൽ സമർപ്പിച്ചത് ഔദ്യോഗിക രേഖയാണെന്നും ഇതു പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്നത് മുഴുവൻ സ്വർണ്ണ കള്ളക്കടത്തും കള്ളപ്പണം വെളുപ്പിക്കലുമാണെന്ന് തെളിഞ്ഞതിനാൽ തന്നെ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ കഴിയാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കള്ളക്കടത്ത് സ്വർണ്ണം വിട്ടയ്ക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നന്ന് ഫോൺ കോൾ പോയി. ഇത് ശിവശങ്കറിൻ്റെയും സി.എം രവീന്ദ്രൻ്റെയും അറിവോടെയാണ്. തൻ്റെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന മുഖ്യമന്ത്രിയുടെ വാദം കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്കറിൽ നിന്ന് ഇഡി പിടിച്ചെടുത്ത രൂപ കള്ളക്കടത്ത് സംഘം ശിവശങ്കറിന് കൊടുത്തതാകമെന്നും അദ്ദേഹം വ്യക്തമാക്കി

വികസന പദ്ധതികളുടെ രഹസ്യ വിവരങ്ങൾ മുഖ്യമന്ത്രി പലർക്കും ചോർത്തി നൽകി. അഴിമതികൾ അന്വേഷിക്കണമെന്ന് പറഞ്ഞതും അന്വേഷണത്തെ തടസപ്പെടുത്തുന്നതും മുഖ്യമന്ത്രിയാണ്. കേന്ദ്ര അന്വേഷണങ്ങൾ മുഖ്യമന്ത്രിയിലത്തും എന്ന് കണ്ടപ്പോൾ മന്ത്രിസഭ ഒന്നടങ്കം തെരുവിലിറങ്ങുകയാണ്.

അഴിമതി മൂടിവെയ്ക്കാൻ സി.പി.എമ്മിനെ പരിചയാക്കുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.