ലൂസിഫര്‍ 3 ഉണ്ടാകുമെന്ന് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍. എമ്പുരാന്‍റെ റീ-എഡിറ്റഡ് പതിപ്പ് ഇറക്കുന്നത് ആരെയും ഭയന്നിട്ടല്ലെന്നും ആരെയും വേദനിപ്പിക്കരുത് എന്നാണ് നിലപാട് എന്നും ആന്‍റണി മാധ്യമങ്ങളോട് വ്യക്തമാക്കി. വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ എമ്പുരാന്‍റെ റീ എഡിറ്റഡ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തിയേക്കും. ഇന്ന് ഉച്ചയോടെ മാറ്റം വരുത്തിയ പതിപ്പ് എത്തനാണ് സാധ്യത. 17 മാറ്റങ്ങളോടെയാണ് സിനിമ എത്തുന്നത്. അതേസമയം വിവാദങ്ങള്‍ക്കിടെ ചിത്രം 200 കോടി ക്ലബ്ബിലേക്ക് കടന്നു.
17 മാറ്റങ്ങളോടെയാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിന്‍റെ പേരായ ബജ്‌റംഗി എന്നത് ബല്‍രാജ് എന്ന് മാറ്റും. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളും, ഗുജറാത്ത് കലാപം പരാമര്‍ശിക്കുന്ന ദൃശ്യങ്ങളും കട്ട് ചെയ്യും. അതേസമയം, സിനിമ 200 കോടി ക്ലബിലേക്ക് എത്തുന്ന വിവരം നായകന്‍ മോഹന്‍ലാല്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ചിത്രം 200 കോട് ക്ലബില്‍ കടന്ന് ചരിത്രം സൃഷ്ടിച്ചതായി മോഹന്‍ലാല്‍ ഉള്‍പ്പടെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ റീ എഡിറ്റഡ് പതിപ്പ് എത്തുമെന്ന് തീരുമാനിച്ചിട്ടും സിനിമയിലെ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ സൈബര്‍ ഇടങ്ങളിലെ ആക്രമണം തുടരുകയാണ്. ബിജെപി സംഘ പരിവാര്‍ നേതാക്കള്‍ സിനിമയ്‌ക്കെതിരെ ശക്തമായ പ്രചരണമാണ് നടത്തുന്നത്. വിവാദങ്ങള്‍ക്കിടെ ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ മോഹന്‍ലാലിനെതിരെ പ്രതിരോധ മന്ത്രാലയത്തിന് പരാതി നല്‍കി. മോഹന്‍ലാല്‍ സൈനിക ബഹുമതിയുടെ അന്തസ്സിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി മിഥുന്‍ വിജയകുമാര്‍ പ്രതിരോധ മന്ത്രാലയത്തിനാണ് പരാതി നല്‍കിയത്.
അതേസമയം വിവാദങ്ങള്‍ക്കിടെയാണ് ചിത്രം 200 കോടി ക്ലബിലേക്ക് ഇടംപിടിക്കുന്നത്. റീലിസായി 48 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ചിത്രം 100 കോടി ക്ലബിലേക്ക് കടന്നത്. എന്തായാലും റീ എഡിറ്റഡ് പതിപ്പ് വരുന്നതിനു മുന്നെ ചിത്രം കാണാനായി തീയേറ്ററുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വിവാദങ്ങള്‍ക്കിടെ ഖേദം പ്രകടിപ്പിച്ച മോഹന്‍ലാലിന്‍റെ പോസ്റ്റിനും അത് ഷെയര്‍ ചെയ്ത സംവിധായകന്‍ പൃഥിരാജിനെയും നിരാശയോടെയാണ് ആരാധകര്‍ കണ്ടത്. എന്നാല്‍ അതേസമയം, ചിത്രത്തിന്‍റെ എഴുത്തുകാരന്‍ മുരളി ഗോപി മാപ്പ് പറയാന്‍ തയാറാകാതെ നട്ടെല്ല് ഉയര്‍ത്തി നിന്നതും ചര്‍ച്ചയായിരുന്നു. ലൂസിഫര്‍ 3 ഉണ്ടാകും എന്ന് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയതും ആരാധകര്‍ക്ക് ഹരമായി.