K.P MOHANAN| മലിന ജല പ്രശ്‌നം പരിഹരിച്ചില്ല; കൂത്തുപറമ്പ് MLA കെ പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍

Jaihind News Bureau
Thursday, October 2, 2025

മലിന ജല പ്രശ്‌നം പരിഹരിച്ചില്ലെന്ന് പറഞ്ഞ് കൂത്തുപറമ്പ് എംഎല്‍എ കെ പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍. പെരിങ്ങത്തൂര്‍ കരിയാട് വെച്ചാണ് സംഭവം ഉണ്ടായത്. സമീപത്തെ ഡയാലിസിസ് കേന്ദ്രത്തില്‍ നിന്നുള്ള മലിനജല പ്രശ്‌നം പരിഹരിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധിച്ച നാട്ടുകാരും എംഎല്‍എ യും തമ്മില്‍ വാക്കേറ്റവും ഉണ്ടായി. തുടര്‍ന്നാണ് കയ്യേറ്റം നടന്നത്.

ഡയാലിസിസ്സ് കേന്ദ്രത്തിലെ മലിനജലപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച നാട്ടുകാരും എം എല്‍ എ യും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി .തുടര്‍ന്നാണ് കയ്യേറ്റം ഉണ്ടായത്. പ്രതിഷേധക്കാര്‍ക്കിടയിലേക്ക് എംഎല്‍എ നടന്നു പോയപ്പോള്‍ ആയിരുന്നു കയ്യേറ്റം.

കരിയാട് അംഗന്‍വാടി ഉദ്ഘാടനത്തിനായാണ് കെ പി മോഹനന്‍ എംഎല്‍എ എത്തിയത്. ഡയാലിസിസ് സെന്ററിലെ മലിനജലം പുറത്തേക്ക് ഒഴുക്കുന്നുവെന്ന പ്രശ്‌നം പരിഹരിഹരിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് നാട്ടുകാര്‍ പ്രതിഷേധം നടത്തി വരികയായിരുന്നു. മലിനജലപ്രശ്‌നത്തില്‍ പരിഹാരം കാണണമെന്നവശ്യപ്പെട്ട് എം എല്‍എ യെ ഉള്‍പ്പടെ നാട്ടുകാര്‍ സമീപിച്ചിരുന്നു. എന്നാല്‍ മലിന ജലപ്രശ്‌നത്തിന് പരിഹാരമായില്ല. ഇതിനെ തുടര്‍ന്നാണ് എം എല്‍ എ സ്ഥലത്ത് എത്തുന്നതറിഞ്ഞ് നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.പ്രതിഷേധ പ്രകടനത്തിനിടെ എം എല്‍ എ യും നാട്ടുകാരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി ഇതാണ് പ്രകോപനത്തിന് കാരണമായത്.

എംഎല്‍എ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നത്. ഒപ്പം പാര്‍ട്ടിക്കാരോ മറ്റോ ഉണ്ടായിരുന്നില്ല. പ്രകോപിതരായ പ്രതിഷേധക്കാര്‍ എംഎല്‍എയെ തള്ളി: മാറ്റുവാന്‍ ശ്രമിച്ചു. തുടര്‍ന്ന് വലിയ വാക്കേറ്റവും ഉണ്ടായി. സംഭവത്തില്‍ എം എല്‍ എ പൊലീസില്‍ പരാതി നല്‍കിട്ടില്ല. ഡയാലിസിസ് കേന്ദ്രം ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.