പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബത്തിന്റെ പരാതിയില്‍ കേസെടുക്കാതെ പൊലീസ്.
പി.പി.ദിവ്യക്കെതിരെ പ്രത്യേകം കേസെടുക്കാതെ അന്വേഷണത്തിനാണ് നീക്കം .നവീനെതിരെ പരാതി നല്കിയ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ജീവനക്കാരനായ പ്രശാന്തനെതിരെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
അതെസമയം നവീന്റെ സഹോദരന് പ്രവീണ്‍ ബാബു കണ്ണൂര്‍ ടൗണ്‍ സിഐക്ക് നല്കിയ പരാതിയിലും യുഡിഎഫ് ജില്ലാ നേതൃത്വം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയിലും ഇതുവരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.
ദിവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് സര്‍വീസ് സംഘടനാ നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ സമീപിച്ചു. നവീന്‍ ബാബുവിന്റെ മൃതദേഹം ഇന്ന് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍ സംസ്കരിക്കും.