മാസപ്പടി കേസില്‍ സിപിഐ നയം പ്രഖ്യാപിച്ചു. പാര്‍ട്ടി മുഖ്യമന്ത്രിയ്‌ക്കൊപ്പമായിരിക്കും… മുഖ്യമന്ത്രിയുടെ മകളെ പിന്തുണയ്ക്കില്ലെന്ന് സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചു. എന്നാല്‍ മുഖ്യമന്ത്രി മകളെയല്ലേ പിന്തുണയ്ക്കുന്നത് എന്നറിഞ്ഞില്ലേ സഖാവേ. മാസപ്പടികേസില്‍ ഇടതു പക്ഷത്തെ പാര്‍ട്ടികളുടെ ഉരുണ്ടു കളി തുടരുകയാണ്. ബിനോയ് വിശ്വത്തിന്റെ പ്രതികരണവും ഇതുതന്നെയാണ്.
ഇതു രാ്ഷ്ട്രീയ കേസല്ല. രണ്ട് കമ്പനികള്‍ക്കെതിരായ കേസാണ് വീണയ്‌ക്കെതിരേ ഉള്ളതെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇതും മുഖ്യമന്ത്രിയുടെ നിലപാടിനെതിരാണ്. മുഖ്യമന്ത്രി പിണറായി പറയുന്നത് അദ്ദേഹത്തിന്റെ ചോരയ്ക്കുവേണ്ടിയുള്ള കൊതിയാണ് മകളെ ആക്രമിക്കുന്നതിലൂടെ നേടുന്നതെന്നാണ്. മുഖ്യമന്ത്രിയായ പിതാവുള്ളതിനാലാണ് മകളുടെ പേര്‍ എസ് എഫ് ഐ ഒ രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറയുമ്പോഴാണ് ഇത് കമ്പനികള്‍ തമമിലുള്ള ഇടപാടാണെന്ന് ബിനോയ സഖാവ് നിലപാട് എടുക്കുന്നത്. ഇങ്ങനെയൊക്കെ പറയുന്നതായിരിക്കും അദ്ദേഹത്തിനൊരു സമാധാനം. അത് ആയിക്കോട്ടെ, പക്ഷേ നിലപാടുകളുടെ രാജകുമാരമന്മാരെ ജനം തിരിച്ചറിയുന്നുണ്ട്
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ കേസിനെ രാഷ്ട്രീയമായി മാറ്റാന്‍ ശ്രമിച്ചാല്‍ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പം നില്‍ക്കുമെന്നും ബിനോയ് വിശ്വം അസന്ദിഗ്ധമായി വ്യക്തമാക്കി.
എക്‌സാലോജിക് കേസ് വേറൊരു കേസാണ്. അത് എല്‍ഡിഎഫിന്റെ കേസ് അല്ല. കമ്പനി ആരംഭിക്കാനുള്ള എല്ലാ അവകാശവും വീണയ്ക്കുണ്ട്. കമ്പനിയുടെ ഇടപാടിനെപ്പറ്റി സിപിഐക്ക് അറിയില്ല. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സിപിഐ ഒപ്പം നില്‍ക്കും. മകളുടെ കാര്യത്തില്‍ സിപിഐക്ക് ബന്ധമില്ല’ – ബിനോയ് വിശ്വം പറഞ്ഞു.