ഇടുക്കിയുടെ ‘മുത്തശ്ശി’ വോട്ട് ചെയ്തു; ആവേശം പകർന്ന് 104-കാരി.

Jaihind News Bureau
Thursday, April 9, 2026

 

ജനാധിപത്യം എന്നാൽ വെറും വാഗ്ദാനങ്ങളല്ല, അത് പൗരന്റെ കടമ കൂടിയാണെന്ന് ഓർമ്മിപ്പിക്കുകയാണ് 104 വയസ്സുകാരിയായ ത്രേസ്യാമ്മ പാറശേരി. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കൂടിയ വോട്ടറായ ഇവർ, ഇടുക്കി ന്യൂമാൻ എൽപി സ്കൂളിലെ ബൂത്തിലെത്തി തന്റെ വോട്ട് രേഖപ്പെടുത്തി. പുതിയ തലമുറയ്ക്ക് മാതൃകയാവുന്ന ഈ നിശ്ചയദാർഢ്യം തന്നെയാണ് നമ്മുടെ ജനാധിപത്യത്തിന്റെ കരുത്ത്.