അവണൂരിലെ ശശീന്ദ്രന്‍റെ ദുരൂഹ മരണം കൊലപാതകം; മകന്‍ അറസ്റ്റില്‍

Jaihind Webdesk
Monday, April 3, 2023

തൃശ്ശൂര്‍: തൃശൂര്‍ അവണൂരിലെ ശശീന്ദ്രന്‍റെ ദുരൂഹ മരണം കൊലപാതകം. ആയൂര്‍വേദ ഡോക്ടറായ മകന്‍ മയൂരനാഥനാണ് അറസ്റ്റിലായത്.   മയൂരനാഥിന്‍റെ മൊഴി രേഖപ്പെടുത്തി. മെഡി. കോളജ് പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്.  അച്ഛനെ കൊന്നു എന്ന് സമ്മതിച്ച്  മകൻ മൊഴി നൽകി.
അച്ഛനോടും രണ്ടാനമ്മയോടുമുള്ള പക കാരണം മകൻ ഭക്ഷണത്തിൽ വിഷം കലർത്തുകയായിരുന്നു. ഓണ്‍ലൈനില്‍ രാസവസ്തുക്കള്‍ വാങ്ങി വിഷം  നിര്‍മ്മിക്കുകയായിരുന്നു.

ഇന്നലെ രാവിലെ കടലക്കറി കഴിച്ച ശശീന്ദ്രന്‍ മരണപ്പെട്ടിരുന്നു. ഭാര്യയും അമ്മയും രണ്ട് ജോലിക്കാരും ഇപ്പോഴും ആശുപത്രിയിലാണ്. മെഡിക്കൽ കോളജ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.