ഇടുക്കിയോട് അവഗണന ; ഡീന്‍ കൂര്യാക്കോസ് എംപിയുടെ പദയാത്ര കെ സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും

Jaihind Webdesk
Friday, January 13, 2023

ഇടുക്കി: ബഫർ സോണിലുൾപ്പടെ ഇടുക്കി ജില്ലയെ ദോഷകരമായി ബാധിക്കുന്ന തീരുമാനങ്ങൾ മാത്രം ഇടതുപക്ഷ സർക്കാർ എടുക്കുന്നു എന്നാരോപിച്ച് ഡീൻ കുര്യാക്കോസ് എംപി നയിക്കുന്ന പദയാത്ര അല്‍പ്പസമയത്തിനുള്ളില്‍ ആരംഭിക്കും.  വൈകിട്ട് കുമളിയിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.

ബഫർ സോണിൽ നിന്ന് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കുക, ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, നിർമ്മാണ നിരോധനം പിൻവലിക്കുക, തോട്ടം തൊഴിലാളികളുടെ ശമ്പളം 700 രൂപയായി ഉയർത്തുക, കാർഷിക ഉല്പന്നങ്ങളുടെ വിലയിടിവ് തടയുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളും പദയാത്ര ഉന്നയിക്കുന്നുണ്ട്.
കെ.സി.വേണുഗോപാൽ എം.പി യാത്ര ഫ്ലാഗ് ഓഫ് ചെയ്തതിന് ശേഷം യുഡിഎഫ് പ്രവർത്തകരോടൊപ്പം ഒന്നാം മൈൽ വരെ പദയാത്രയിൽ അണിചേരും.
11 ദിവസമാണ്  സമര പദയാത്ര സംഘടിപ്പിക്കുന്നത്. 23 ന് അടിമാലിയിൽ സമാപിക്കുന്ന പദയാത്ര  പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.