മന്ത്രി ജലീലിന്‍റെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി

Jaihind News Bureau
Wednesday, December 16, 2020

 

തിരുവനന്തപുരം : മന്ത്രി കെ.ടി ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി. വളാഞ്ചേരി നഗരസഭയിലാണ് എല്‍ഡിഎഫ് പരാജയപ്പെട്ടത്. വളാഞ്ചേരി പഞ്ചായത്തിലെ കാരാട് വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ത്ഥി വിജയിച്ചു. 142 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അഷറഫ് അമ്പലത്തിങ്ങലിന്‍റെ വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി മൊയ്തീന്‍കുട്ടിക്ക് 361 വോട്ടാണ് ലഭിച്ചത്. ലീഗ് സ്ഥാനാര്‍ത്ഥി 461 വോട്ട് നേടി

ഗ്രാമപഞ്ചായത്തുകള്‍ യുഡിഎഫിനൊപ്പം

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പാേള്‍ ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫിന് മേല്‍ക്കൈ. 941 ഗ്രാമപഞ്ചായത്തുകളില്‍ 249 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു.

മുന്‍സിപ്പാലിറ്റികളില്‍ യുഡിഎഫ് മുന്നേറ്റം

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുമ്പോള്‍ മുന്‍സിപ്പാലിറ്റികളില്‍ യുഡിഎഫ് മുന്നേറ്റം. 86 മുന്‍സിപ്പാലിറ്റികളില്‍ 38  ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. 25 ഇടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. 3 ഇടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നുണ്ട്.

ആദ്യ വിജയം യുഡിഎഫിന്

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ആദ്യംവിജയം യുഡിഎഫിന്. പരവൂർ നഗരസഭ വാർഡ് ഒന്നില്‍ യുഡിഎഫ് വിജയിച്ചു.