ഇന്ത്യന്‍ ഭരണഘടനയെ വിമര്‍ശിക്കുന്നത് അതിനെ കുറിച്ച് അറിയാത്തവരെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഭരണഘടനയെ മനസ്സിലാക്കിയാല്‍ മാത്രമേ ഭരണഘടന നേരിടുന്ന വെല്ലുവിളിവിളികള്‍ മനസ്സിലാവുകയുള്ളു. ഇന്ത്യന്‍ ഭരണഘടന ഏറ്റവും മഹത്തരമെന്നും കെ പി സി സി പ്രസിഡന്റ് പറഞ്ഞു.രാജീവ് ഫൗണ്ടേഷന്‍ കണ്ണൂര്‍ ജില്ലാ നേതൃത്വ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ചെയര്‍മാന്‍ ബൈജു വര്‍ഗീസ് അധ്യക്ഷനായ ചടങ്ങില്‍ ഡിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തി, കെ പി സി സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, രാജീവ് ഫൗണ്ടേഷന്‍ സംസ്ഥാന ചെയര്‍മാന്‍ റഷീദ് പറമ്പന്‍ തുടങ്ങിയവരും സംസാരിച്ചു.