ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണം ; പട്ടികകള്‍ റദ്ദാക്കിയതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Wednesday, February 17, 2021

കാസർഗോഡ് : സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവെച്ചത് സ്വമനസ്സാലെ അല്ല. പ്രതിഷേധത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെയാണ് തീരുമാനം മാറ്റിയത്. പകരം റാങ്ക് ലിസ്റ്റ് ഇല്ലാതെ 131 പട്ടികകള്‍ റദ്ദാക്കിയതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിന് സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്യപേഷ്, ശരത് ലാല്‍ സ്മൃതിസംഗമം കല്യോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.