‘കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണി തടയാന്‍ സർക്കാർ ഒന്നും ചെയ്യുന്നില്ല, കൊവിഡിന്‍റെ മറവില്‍ കരിമണല്‍ ഖനനം നടത്തുന്നു’ : രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, May 31, 2020

കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണി തടയാനുള്ള മുൻകരുതലുകൾ സംസ്ഥാന സർക്കാർ ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡിന്‍റെ മറവിൽ സർക്കാർ കരിമണൽ ഖനനം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. തോട്ടപ്പള്ളി സ്പിൽവേ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക അകലം പാലിച്ചും ആരോഗ്യ പ്രോട്ടോകോൾ പാലിച്ചും ആരാധനാലയങ്ങളിൽ വിശ്വസികളെ പ്രവേശിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് സംസ്ഥാന സർക്കാർ മുന്നോട്ട് പോകാന്‍ തയാറാകണമെന്നും രമേശ് ചെന്നിത്തല ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.