സർക്കാർ കൊള്ളസംഘമായി മാറി ; മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Friday, March 5, 2021

 

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്പീക്കർക്കും പങ്കെന്ന കസ്റ്റംസിന്‍റെ വെളിപ്പെടുത്തൽ അതീവ ഗൗരവതരമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയാണ് സൂത്രധാരനെന്ന് വ്യക്തമായി. സ്വപ്നയെ രക്ഷപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇനിയെങ്കിലും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തയാറാകണം. സർക്കാർ കൊള്ള സംഘമായി മാറിയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ മൂന്നുപേർക്കും ഡോളർ കടത്തിൽ പങ്കെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷന്‍. ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിനായി കസ്റ്റംസ് തയാറാക്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിക്ക് യു.എ.ഇ കോൺസൽ ജനറലുമായി ബന്ധമുണ്ടെന്നും നേരിട്ട് സാമ്പത്തിക ഇടപാട് നടന്നതായും മൊഴിയിലുണ്ട്.