ലഹരിക്കെതിരെ ആദ്യമായി ഉയര്‍ന്ന ഏറ്റവും ശക്തമായ ശബ്ദം ഗുരുവിന്‍റേത്- ഷാഫി പറമ്പില്‍ എം. പി

Jaihind News Bureau
Sunday, March 16, 2025

മദ്യത്തിനും ലഹരിക്കുമെതിരെ ആദ്യമായി ഉയര്‍ന്ന ഏറ്റവും ശക്തമായ ശബ്ദം ഗുരുവിന്‍റേതായിരുന്നുവെന്ന് ഷാഫി പറമ്പില്‍ എം. പി പറഞ്ഞു. മതങ്ങളുടെയും ജാതിയുടെയും പേരില്‍ മനുഷ്യരെ അകറ്റി നിര്‍ത്താനല്ല, ചേര്‍ത്ത് നിര്‍ത്താനാണ് ഗുരുദേവന്‍ നമ്മെ പഠിപ്പിച്ചതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍ എം. പി.

ക്യാമ്പസുകളിലും മറ്റും കൂടി വരുന്ന ലഹരി ഉപയോഗം തടയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായ നിലപാടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ എടുത്തിരുന്നു. ന്ിയമസഭ സമ്മേളനത്തില്‍ ഉള്‍പ്പെടെ ലഹരി ഉപയോഗം തടയണമെന്ന് പ്രതിപക്ഷം ഉന്നയിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു നീക്കുപോക്കും ഉണ്ടായില്ല. പിണറായി സര്‍ക്കാരിന്റെ
കുട്ടിസഖാക്കളുടെ എസ്എഫ്‌ഐ പാര്‍ട്ടി തന്നെയാണ് ലഹരി വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഓരോ ദിവസവും കേള്‍ക്കുന്ന വാര്‍ത്തകള്‍ പേടിപ്പെടുത്തുകയാണ്. ലഹരി ഉപയോഗിക്കുന്ന ഒരു മനുഷ്യന്റെ മാനസിക അവസ്ഥ ചിന്തിക്കുന്നതിലും അപ്പുറമാണ്. ചെയ്തു കൂട്ടുന്ന ക്രൂരതകളില്‍ തെല്ലും ഭാവവ്യത്യാസമില്ലാത്തത് ലഹരിയുടെ കൂട്ടു തേടിയിട്ടാണ് എന്ന് നിസംശയം പറയാന്‍ സാധിക്കും. ഈ അവസരത്തിലാണ് ഗുരുദേവനെ ഓര്‍മ്മിപ്പിച്ച് ഷാഫി പറമ്പില്‍ എം.പി തന്റെ നിലപാട് വ്യക്തമാക്കിയത്.