പിണറായിക്കും കൂട്ടർക്കും എതിരെയായിരുന്നു മത്സരം; വിജയം പി.ടിക്ക് സമർപ്പിക്കുന്നു: ഉമാ തോമസ്

Jaihind Webdesk
Friday, June 3, 2022

 

കൊച്ചി: തൃക്കാക്കരയിലെ ഉജ്വല വിജയം പി.ടി തോമസിന് സമർപ്പിക്കുന്നുവെന്ന് ഉമാ തോമസ്. യുഡിഎഫിന്‍റെചരിത്ര വിജയമാണ് ഇത്. തൃക്കാക്കര പി.ടിക്ക് നല്‍കിയ അംഗീകാരം കൂടിയാണ് ഈ വിജയം. ജോ ജോസഫിന് എതിരെയല്ല പിണറായി വിജയനും കൂട്ടർക്കുമെതിരെയായിരുന്നു മത്സരമെന്നും ഉമ പറഞ്ഞു.

‘ജനപക്ഷ വികസനമാണ് വേണ്ടതെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു. പി.ടിയെ നെഞ്ചിലേറ്റിയ തൃക്കാക്കരക്കാരാണ് എന്നെ കാത്തു രക്ഷിച്ചത്. പി.ടി എത്രത്തോളമായിരുന്നു അവരുടെ നെഞ്ചിലെന്ന് എനിക്ക് അറിയാമായിരുന്നു. എന്നെയും അവർ നെഞ്ചിലേറ്റി എന്നതിൽ വലിയ സന്തോഷമുണ്ട്. നൂറു ശതമാനം ആത്മാർത്ഥയോടെ എന്നും ഞാൻ ആവർക്കൊപ്പം ഉണ്ടാകും. അവരെന്നെ നയിക്കും’ – ഉമ പറഞ്ഞു.