വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ; ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് ഗൗരവമായി അന്വേഷിക്കണം: സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Sunday, May 18, 2025

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് ഗൗരവമായി അന്വേഷിക്കണമെന്നും വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കണ്ണൂർ മല പട്ടം അടുവാ പുറത്ത് സി പി എം പ്രവർത്തകർ തകർത്ത ഗാന്ധി സ്തൂപവും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പി.ആർ.സനീഷിൻ്റെ വീടും സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം നല്‍കിയ സ്വാതന്ത്ര്യം ഇ ഡി ദുരുപയോഗം ചെയ്ത് പണമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ജില്ലയില്‍ ഇതര പാര്‍ട്ടികള്‍ക്ക് സംഘടന സ്വാതന്ത്ര്യമില്ല എന്നതിന്റെ ഉദാഹരണമാണ് മലപ്പട്ടം. അക്രമത്തെ സിപിഐഎം നേതൃത്വം പ്രോത്സാഹിപ്പിക്കുന്നു. മലപ്പട്ടത്ത് പ്രതികള്‍ക്ക് പൊലീസ് ഒത്താശ നല്‍കിയെന്നും ഗാന്ധി സ്തൂപം ഉള്‍പ്പടെ തകര്‍ത്തിട്ടും പൊലീസ് കര്‍ശനമായ നടപടി എടുത്തില്ലയെന്നും അദ്ദേഹം പ്രതികരിച്ചു.