സിപിഎമ്മിന്‍റെ പൊയ്മുഖം അഴിഞ്ഞുവീണു: ഐവാൻ ഡിസൂസ

Jaihind Webdesk
Thursday, April 7, 2022

പത്തനംതിട്ട : കണ്ണൂർ സമ്മേളനത്തിൽ സിപിഎമ്മിന്‍റെ പൊയ്മുഖം അഴിഞ്ഞുവീണെന്നും ദളിത് പ്രീണനം കാപട്യമാണെന്ന് വ്യക്തമായെന്നും എഐസിസി സെക്രട്ടറി ഐവാൻ ഡിസൂസ. പോളിറ്റ് ബ്യൂറോയിൽ ഹന്നാൻ മൊളളയും എം.എ ബേബിയും സിപിഎമ്മിന്‍റെ ന്യൂനപക്ഷ മുഖങ്ങളാണെന്ന് തുറന്നു പറഞ്ഞ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പിബിയിലെ ദളിത് പ്രാതിനിധ്യത്തെക്കുറിച്ച് ചോദ്യമുയരുമ്പോൾ മൗനം പാലിക്കുകയാണ്. തിരുവല്ല പെരിങ്ങര പഞ്ചായത്തിലെ കഴുപ്പിൽ കോളനിയിൽ കോൺഗ്രസ് ഡിജിറ്റൽ അംഗത്വ പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം കേരള ഘടകത്തിന്‍റെ കോൺഗ്രസ് രഹിത ബിജെപി വിരുദ്ധ മുന്നണി ബിജെപിയെ സഹായിക്കലാണെന്നും സിൽവർലൈൻ സമരത്തിലുൾപ്പെടെ സിപിഎം-ബിജെപി കപട സൗഹൃദം തെളിഞ്ഞു വരുന്നതായും എഐസിസി സെക്രട്ടറി പറഞ്ഞു. ഡിജിറ്റൽ അംഗത്വ വിതരണത്തിലെ നേതാക്കളുടെ പങ്ക് കോൺഗ്രസ് സംഘടനാ രാഷ്ട്രീയത്തിൽ വിലയിരുത്തപ്പെടുമെന്നും ഐവാൻ ഡിസൂസ പറഞ്ഞു.

133-ാം നമ്പർ ബൂത്ത് പ്രസിഡന്‍റ് ജെസി ചെറിയാന്‍റെ അധ്യക്ഷതയിൽ ഡിസിസി വൈസ് പ്രസിഡന്‍റ് അനിൽ തോമസ്, ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി, ബ്ലോക്ക് പ്രസിഡന്‍റ് ആർ ജയകുമാർ, മണ്ഡലം പ്രസിഡന്‍റ് ഈപ്പൻ കുര്യൻ, ബിനു വി ഈപ്പൻ, ക്രിസ്റ്റഫർ ഫിലിപ്പ്, തിരുവല്ല നഗരസഭ ചെയർപേഴ്സൺ ബിന്ദു ജയകുമാർ, മിനിമോൾ ജോസ്, ശോഭ വിനു, അരുന്ധതി അശോക്, ഏലിയാമ്മ തോമസ്, സന്ദീപ് തോമസ്, റോയ് വർഗീസ്, സിബിച്ചൻ, ജെസി ചെറിയാൻ, ഷാജി പതിനാലിൽ, പത്മനാഭൻ, കെ.ആർ ഭാസി, സോണി ഇടിഞ്ഞില്ലം, സാബു വലിയവീട്ടിൽ എന്നിവർ പങ്കെടുത്തു.