ദേശീയപാത 966 Bകുണ്ടന്നൂർ -തേവര പാലത്തിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണം; എസിപി ഓഫീസിൽ യോഗം ചേർന്ന് ട്രാഫിക് മേധാവികള്‍

 

 

എറണാകുളം: ദേശീയപാത 966 Bകുണ്ടന്നൂർ-തേവര പാലത്തിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന്‍റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് മരട് നഗരസഭയുടെ നേതൃത്വത്തിൽ തേവര എസിപി ഓഫീസിൽ ട്രാഫിക് മേധാവികളുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു. നഗരസഭാ ചെയർമാൻ ആന്‍റണി ആശാം പറമ്പിൽ ,അസിസ്റ്റന്‍റ് കമ്മീഷണർ ഓഫ് പോലീസ് പി. രാജ്കുമാർ, ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭാ ചന്ദ്രൻ, കൗൺസിലർമാരായ അജിത നന്ദകുമാർ, പി. ഡി. രാജേഷ്, ചന്ദ്രകലാധരൻ, ആലുവ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്‍റ് എഞ്ചിനീയർ ഷിബു . പി. ജെ, സൈറ്റ് മാനേജർ രാഗാന്ധ്, ഓവർസീയർ സുജാത എന്നിവർ യോഗത്തിൽ സംബന്ധിച്ചു. 09/07/24 ചൊവ്വാഴ്ച്ച രാത്രി 11 മണി മുതൽ 2 ദിവസത്തേക്ക് പാലം താല്‍ക്കാലികമായി അടച്ചിടും. വെള്ളിയാഴ്ച രാവിലെ പാലം തുറന്ന് ഗതാഗതം പുനഃസ്ഥാപിക്കാമെന്നാണ് തീരുമാനമെന്ന് നഗരസഭാ ചെയർമാൻ ആന്‍റണി ആശാംപറമ്പിൽ അറിയിച്ചു.

Comments (0)
Add Comment