പരിസ്ഥിതിലോല പ്രദേശ പ്രഖ്യാപനം പ്രദേശവാസികളെ ബാധിക്കാത്ത വിധമാകണം ; കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

Jaihind News Bureau
Monday, February 8, 2021

 

ന്യൂഡല്‍ഹി : പ്രദേശവാസികളെ ബാധിക്കാത്ത വിധം വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതിലോല പ്രദേശം പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി . കർഷകരുടെയും ആദിവാസികളുടെയും ജീവിതത്തെ തടസപ്പെടുത്താതെ വന്യജീവി സങ്കേതം സംരക്ഷിക്കണമെന്നും  കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്കയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ കരട് വിജ്ഞാപനം ഭാവിയിൽ പ്രദേശവാസികളെ ദോഷകരമായി ബാധിക്കും. ജനകേന്ദ്രീകൃതമായ സംരക്ഷണ നടപടികളാണ് വേണ്ടെതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.