സതീശന്‍ പാച്ചേനിയെ കയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹം ; സിപിഎമ്മിന്‍റേത് സമാധാനാന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ്വമായ നീക്കം: കെ സി ജോസഫ് എം.എൽ.എ

Jaihind News Bureau
Monday, September 21, 2020

KC-Joseph

 

കണ്ണൂർ : കണ്ണൂർ മട്ടന്നൂർ നടുവനാട് സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം നടന്ന സ്ഥലം സന്ദർശിക്കാനെത്തിയ ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനിയെ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കെ സി ജോസഫ് എം.എൽ.എ. കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ്വമായ നീക്കമാണ് സിപിഎം നടത്തുന്നത്.

സ്വർണ്ണകള്ളക്കടത്തിലും അഴിമതി ആരോപണങ്ങളിലും മുങ്ങി താഴുന്ന സർക്കാറിന്‍റെ കൊള്ളരുതായ്മകളിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് സിപിഎം, പാർട്ടി ഓഫീസുകൾ അടിച്ചു തകർക്കുന്നതും ആക്രമണങ്ങൾ അഴിച്ചുവിടുന്നതും. ആഭ്യന്തര വകുപ്പ് പൂർണമായും പരാജയയപ്പെട്ട സംഭവങ്ങളാണ് ദിവസവും അരങ്ങേറി കൊണ്ടിരിക്കുന്നത്. കേരളത്തിലെ ക്രമസമാധനനില പൂർണമായും തകർന്നിരിക്കുകയാണ്. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു.