നവീന്‍ബാബുവിന്‍റെ മരണത്തില്‍ ആരോപണവിധേയനായ കളക്ടര്‍ സി പി എം സംഘടന പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു

Jaihind News Bureau
Monday, February 17, 2025

കണ്ണൂർ: സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത മോര്‍ണിംഗ് വോക്ക് ജില്ലാ കലക്ടര്‍ അരുണ്‍.കെ.വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തതാണ് വിവാദമായിരിക്കുന്നത്. നിയന്ത്രണത്തിലുള്ള എകെജി പഠനഗവേഷണകേന്ദ്രം, പാട്യം ഗോപാലന്‍ ഗവേഷണകേന്ദ്രം എന്നിവയുടെ ബാനറില്‍ നായനാര്‍ അക്കാദമിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസിന്‍റെ ഭാഗമായാണ് മോണിംഗ് വാക്ക് സംഘടിപ്പിച്ചത്.

തദ്ദേശഭരണസ്ഥാപനങ്ങളില്‍ നിന്നു ഫണ്ട് തട്ടിയെടുക്കാനുള്ള സിപിഎം പരിപാടിക്ക് ജില്ലാ കലക്ടര്‍ കൂട്ടുനില്‍ക്കുന്നതായി കണ്ണൂർ ഡിസിസി പ്രസിഡൻ്റ്  മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത മോര്‍ണിംഗ് വോക്ക് ഫ്‌ളാഗ് ഓഫ് ചെയ്തതിലൂടെ ജില്ലാ കലക്ടര്‍ അരുണ്‍.കെ.വിജയന്‍ രാഷ്ട്രീയവിധേയത്വം തെളിയിച്ചിരിക്കുകയാണ്. എഡിഎം നവീന്‍ബാബുവിന്‍റെ മരണത്തില്‍ ആരോപണവിധേയനായ കളക്ടര്‍ തന്‍റെ സ്ഥാനം നിലനിര്‍ത്താന്‍ സിപിഎമ്മിനു വിടുപണി ചെയ്യുകയാണെന്നും മാർട്ടിൻ ജോർജ്ജ് കുറ്റപ്പെടുത്തി.

“സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത മോര്‍ണിംഗ് വോക്ക് ഫ്‌ളാഗ് ഓഫ് ചെയ്തതിലൂടെ ജില്ലാ കലക്ടര്‍ അരുണ്‍.കെ.വിജയന്‍ രാഷ്ട്രീയവിധേയത്വം തെളിയിച്ചിരിക്കുകയാണ്. എഡിഎം നവീന്‍ബാബുവിന്‍റെ മരണത്തില്‍ ആരോപണവിധേയനായ കളക്ടര്‍ തന്‍റെ സ്ഥാനം നിലനിര്‍ത്താന്‍ സിപിഎമ്മിനു വിടുപണി ചെയ്യുകയാണ്” മാർട്ടിൻ ജോർജ്ജ് പറഞ്ഞു . കളക്ടർ രാഷ്ട്രീയ ചായ്‌വോടുകൂടി പ്രസ്തുത പരിപാടിയിൽ പങ്കെടുത്തതിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നൽകുമെന്ന് മാർട്ടിൻ ജോർജ്ജ് പ്രസ്താവനയിൽ പറഞ്ഞു.