തുടർഭരണത്തിന് വഴിയൊരുക്കിയ അന്തർധാര ; കുതന്ത്രങ്ങള്‍ നിരവധി കണ്ട തെരഞ്ഞെടുപ്പ്

 

പിണറായി വിജയൻ സർക്കാരിൻ്റെ തുടർ ഭരണത്തിന് വഴി ഒരുക്കിയത് കോൺഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പിയുടെ നിലപാട്. പണക്കൊഴുപ്പും ജാതി-മത രാഷ്ട്രീയത്തെ മുന്നണിക്ക് അനുകൂലമാക്കാനുള്ള കുതന്ത്രങ്ങളും എൽ.ഡി.എഫ് തെരഞ്ഞെടുപ്പില്‍ പുറത്തെടുത്തു.

കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്ന നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ആഗഹമാണ് സംഘ്പരിവാർ കേരളത്തിൽ നടപ്പിലാക്കിയത്. തെരഞ്ഞടുപ്പിൽ യു.ഡി.എഫ് വിരുദ്ധ നിലപാടാണ് തുടക്കം മുതൽ സംഘ്പരിവാർ സ്വീകരിച്ചിരുന്നത്. സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും ബി.ജെ.പി-സി.പി.എം ധാരണ വ്യക്തമായിരുന്നു. പിണറായി വിജയൻ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പല വിഷയങ്ങളിലും ബിജെപി അന്തർധാര സജീവമായിരുന്നു. സംഘ്പരിവാറിൻ്റെ സൈദ്ധാന്തികൻ ആർ ബാലശങ്കർ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു.

കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടായാൽ തങ്ങൾക്ക് നേട്ടം ഉണ്ടാക്കാമെന്ന കണക്കുകൂട്ടലാണ് ബിജെപിയെ നയിച്ചത്. ഇതാണ് ബിജെപി വോട്ടുകൾ ഒന്നടങ്കം സി.പി.എമ്മിലേക്ക് ചാഞ്ഞത്. ഇരുപാർട്ടികളും ദേശീയ തലത്തിൽ ഉണ്ടാക്കിയ ധാരണ പ്രകാരമുള്ള ഈ നീക്കം പല മണ്ഡലങ്ങളിലും പ്രകടമായിരുന്നു. ന്യൂനപക്ഷ മേഖലകളിൽ ബി.ജെ.പിയെ എതിർക്കുന്നു എന്ന് പുറമേ പറയുകയും എന്നാൽ രഹസ്യമായി ധാരണ സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു സി.പി.എം. ഇതിനായി ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയത തരം പോലെ ഉപയോഗിച്ചു. പാർട്ടി നിലപാടുകളിൽ നിന്നും വ്യതിചലിച്ചായിരുന്നു ഈ നിലപാട്. തെരഞ്ഞടുപ്പ് കണക്കുകൾ പരിശോധിച്ചാൽ ഈ ധാരണ വ്യക്തമാകും. ചുരുക്കത്തിൽ ഭരണ തുടർച്ചയ്ക്കായി പ്രഖ്യാപിത നയങ്ങളിൽ നിന്നും വ്യതിചലിച്ച് സങ്കുചിത രാഷ്ട്രീയ താൽപര്യം മാത്രം മുൻനിർത്തിയുള്ള വിജയമാണ് ഇടതു മുന്നണി നേടിയത്.

Comments (0)
Add Comment