നിയമസഭാ കയ്യാങ്കളി: മന്ത്രിമാരടക്കമുള്ള പ്രതികൾ 28ന് ഹാജരാകണമെന്ന് കോടതി

 

തിരുവനന്തപുരം:  നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രിമാരടക്കമുള്ള പ്രതികൾ ഈ മാസം 28ന്  നേരിട്ട് ഹാജരാകണമെന്ന് കോടതി. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്. ഇന്ന് പ്രതികള്‍ ഹാജരാകാത്തതില്‍ കോടതി അതൃപ്തി അറിയിച്ചു.

കേസ്  പിന്‍വലിക്കണമെന്ന സർക്കാരിന്‍റെ അപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.  2015ല്‍ ബജറ്റ് അവതരണത്തിനിടെയാണ് അക്രമം നടന്നത്. മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലും കേസില്‍ പ്രതികളാണ്. രണ്ടരലക്ഷം രൂപയാണ് ഉപകരണങ്ങള്‍ തകർത്തനിലയില്‍ നഷ്ടം. കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

https://www.facebook.com/JaihindNewsChannel/videos/851964212212431

Comments (0)
Add Comment