മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കെ പിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ്. എഡിജിപി അജിത് കുമാറിന്റെ ക്ലിന്‍ ചിറ്റിലൂടെ വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി അയോഗ്യനെന്ന് തെളിഞ്ഞു. കേസില്‍ നിയമത്തിന്റെ എല്ലാ വശങ്ങളും ചിവിട്ട് മെതിക്കപ്പെട്ടു. മുഖ്യമന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തി. മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷിക്കണം. മുഖ്യമന്ത്രിക്ക് ആര്‍എസ് എസ് എസിലേക്കുള്ള പാലം അജിതുകാറെന്നും സണ്ണി ജോസഫ് കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി ഉള്‍പ്പെട്ടിട്ടുള്ള വിജിലന്‍സ് കേസിന്റെ വിധി പരിശോധിച്ചാല്‍ മുഖ്യമന്ത്രി നടത്തിയിട്ടുള്ള നിയമവിരുദ്ധ ഇടപെടല്‍ പ്രകടമായി കണ്ടെത്താമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. മുഖ്യമന്ത്രി തന്റെ പദവി ദുരുപയോഗം ചെയ്തു. ഏറ്റവും കുറഞ്ഞത് വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യാന്‍ പിണറായി അയോഗ്യനായിരിക്കുന്നു. 116 പേജുള്ള വിധി വാചകത്തില്‍ നിന്നും ഇത് വ്യക്തമാണെന്നും അദ്ദേഹം കണ്ണൂര്‍ ഡിസിസി ഓഫീസില്‍ വച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പി.ശശിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്തി അംഗീകാരം നല്‍കി. മുഖ്യമന്ത്രിയാണോ അംഗീകാരം നല്‍കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഭരണഘടന അനുസ#തമായി പ്രവര്‍ത്തിക്കേണ്ട സത്യപ്രതിജ്ഞ ലംഘനമാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. പദവിയിലിരിക്കാന്‍ പിണറായി അര്‍ഹനല്ലാത്തതിനാല്‍ രാജി വച്ച് ഒഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി.