മുഖ്യമന്ത്രി രാജിവെക്കണം; ഒക്ടോബർ 18ന് അരലക്ഷം പേർ പങ്കെടുക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിക്കാന്‍ യുഡിഎഫ്

Jaihind Webdesk
Wednesday, September 13, 2023

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കുവാൻ യുഡിഎഫ് ..റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ സമരമുഖം തുറക്കുവാൻ ഇന്ന് ചേർന്ന യുഡിഎഫ് യോഗം തീരുമാനിച്ചു.
ഒക്ടോബർ 18ന് അരലക്ഷം പേർ പങ്കെടുക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിക്കുമെന്ന് യോഗത്തിനുശേഷം യുഡിഎഫ്
കൺവീനർ എം എം ഹസ്സൻ പറഞ്ഞു.

ഉമ്മൻചാണ്ടി വികാരവും അതിഭീകരമായ ഭരണ വിരുദ്ധ വികാരവും ഒന്നിച്ച് പ്രതിഫലിച്ചതാണ് പുതുപ്പള്ളിയിലെ ഉജ്വല വിജയകാരണമെന്ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ ചേർന്ന യുഡിഎഫ് യോഗം വിലയിരുത്തി.
വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട സർക്കാരിനെതിരെയുള്ള തിരിച്ചടിയാണ് മികച്ച ഭൂരിപക്ഷമെന്നും ജനവിധിയെ മാനിച്ച് മുഖ്യമന്ത്രി രാജിവെക്കണമെന്നും എംഎം ഹസൻ ആവശ്യപ്പെട്ടു

സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും അഴിമതിയും തുറന്നുകാട്ടി റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ സമരം സംഘടിപ്പിക്കുമെന്നദ്ദേഹം പറഞ്ഞു. ഒക്ടോബർ 18ന് അരലക്ഷം പേർ പങ്കെടുക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിക്കും. ഇതിൻറെ ഭാഗമായി എല്ലാ പഞ്ചായത്തിലും യുഡിഎഫിന്റെ പദയാത്ര പ്രചരണം സംഘടിപ്പിക്കുമെന്നദ്ദേഹം പറഞ്ഞു.
സോളാർ വിഷയം അന്വേഷിച്ചു അതിന്റെ കണ്ടെത്തലുകൾ പുറത്തുവന്നു കഴിഞ്ഞു.  ഇനി സിബിഐ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണം.അതിന് ഗവൺമെൻറ് തയ്യാറാവണമെന്ന് എം എം ഹസൻ ആവശ്യപ്പെട്ടു.

ഉമ്മൻചാണ്ടിക്കെതിരായ രാഷ്ട്രീയ വേട്ടയുടെ ഭാഗമാണ് മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നദ്ദേഹം പറഞ്ഞു.  തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് യുഡിഎഫ് സബ് കമ്മിറ്റി നടത്തിയ പഠന റിപ്പോർട്ട് ഷിബു ബേബി ജോൺപ്രതിപക്ഷ നേതാവിന് നേരത്തെ യുഡിഎഫ് യോഗത്തിൽ കൈമാറി