
മുഖ്യമന്ത്രി പിണറായി വിജയന് പരാജയ ബോധമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ.സുധാകരന്‍ എംപി. പിണറായി വിജയന് ആത്മവിശ്വാസം നഷ്ടപ്പെട്ടു. അത് കൊണ്ടാണ് തദ്ദേശ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആണെന്ന് പറയാത്തത്. ശബരിമല സ്വര്‍ണ്ണ മോഷണ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് സര്‍ക്കാര്‍ മൂക്കുകയര്‍ ഇട്ടിരിക്കുകയാണ്. കേസില്‍ കുടുതല്‍ പ്രതികളുണ്ട്. മോദി സര്‍ക്കാരിനെ പിണറായി വിജയന്‍ ഭയപ്പെടുന്നതായും കെ.സുധാകരന്‍ എംപി കണ്ണുരില്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.