കേരളത്തിൽ വന്ദേ ഭാരതിന് കൂടുതല്‍ സ്റ്റോപ്പ് അനുവദിക്കുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രം

Jaihind Webdesk
Wednesday, August 2, 2023

 

ന്യൂഡൽഹി: ചെങ്ങന്നൂരിലടക്കം വന്ദേ ഭാരത് ട്രെയിനിന് കേരളത്തിൽ സ്റ്റോപ്പ് അനുവദിക്കുന്നത് പരിഗണനനയിലില്ലെന്ന് കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

നിലവിൽ കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിൻ സർവീസിന് ഏഴു സ്റ്റോപ്പുകളാണുള്ളത്. കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുന്നത് ഇപ്പോൾ പ്രായോഗികമല്ലെന്ന് മന്ത്രി അറിയിച്ചു. 2019 മുതൽ 2023 വരെ വിവിധ സംസ്ഥാനങ്ങളിൽ വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ 283 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും ഇതിൽ 151 പേരെ അനേഷണ ഏജൻസികൾ അറസ്റ്റ് ചെയ്തതായും ചോദ്യത്തിന് നൽകിയ മറുപടിയില്‍ റെയില്‍വേ മന്ത്രി വ്യക്തമാക്കി.