കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടു ; വീഡിയോ പങ്കുവെച്ച് രാഹുല്‍ ഗാന്ധി

Saturday, June 26, 2021

കൽപറ്റ: കർഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി. കേന്ദ്രത്തിന്‍റെ വിവാദ കാർഷിക നിയമങ്ങള്‍ക്കെതിരായ സമരം 200 ദിവസത്തിലേറെയായി. കൃഷിസ്ഥലങ്ങളിലെ ചെലവ് കാർഷിക വരുമാനത്തേക്കാൾ വളരെ കൂടുതലാണ്. കർഷകർ വലിയ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ സർക്കാർ നയങ്ങൾ അവരുടെ ആശങ്കകൾ പ്രതിഫലിപ്പിക്കുന്നതിൽ പരാജയപ്പെട്ടെന്നും രാഹുൽ ​ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

https://twitter.com/RGWayanadOffice/status/1408356867890302976