പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസ്; അറസ്റ്റിലായ ഏഴുപേർക്കും ജാമ്യം

Jaihind Webdesk
Thursday, July 21, 2022

കൊല്ലം: ആയൂർ മാർത്തോമാ കോളേജിൽ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച നീറ്റ് പരീക്ഷാ വിവാദ കേസിൽ അറസ്റ്റിലായ ഏഴു പേർക്കും കോടതി ജാമ്യം അനുവദിച്ചു. ഇന്ന് രാവിലെ അറസ്റ്റിലായ പരീക്ഷാ ചുമതലക്കാരായ രണ്ട് അധ്യാപകർ ഉൾപ്പെടെയുള്ളവർക്കാണ് ജാമ്യം ലഭിച്ചത്.

ജാമ്യ ഹർജി നല്‍കാന്‍ വൈകിയ ശുചീകരണ തൊഴിലാളികളായ രണ്ട് പേര്‍ക്ക് ഒഴികെ മറ്റുള്ള അഞ്ച് പേർക്ക് കടയ്ക്കൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പിന്നാലെ ഇവരും ജാമ്യ ഹർജി സമർപ്പിച്ചു.  എൻടിഎ ഒബ്സർവർ ഡോ. ഷംനാദ്, പരീക്ഷാ കേന്ദ്രം സൂപ്രണ്ട് പ്രൊഫ. പ്രിജി കുര്യൻ ഐസക് എന്നിവർ ഇന്ന് രാവിലെ അറസ്റ്റിൽ ആയിരുന്നു.