ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സ്ഥാപിച്ച ബോർഡ് വലിച്ചുകീറി നിലത്തിട്ട് ചവിട്ടി; കസ്റ്റഡിയിലെടുത്ത് പോലീസ്

 

കൊല്ലം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരാജ്ഞലികൾ അർപ്പിച്ചു അഞ്ചുകല്ലുമ്മൂട്ടിൽ സൗത്ത് മണ്ഡലം കമ്മിറ്റി സ്ഥാപിച്ചിരുന്ന ബോർഡ് വലിച്ചു കീറി നിലത്തിട്ട് ചവിട്ടിയയാളെ പോലീസ് പിടികൂടി. കുരിപ്പുഴ മണലിൽ സ്വദേശി സുരേഷ് ബാബുവിനെയാണ് വെസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച കേസിൽ സർക്കാർ ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പ് പത്തനംതിട്ട ഡിവിഷൻ അക്കൗണ്ട്സ് ഓഫീസർ കുന്നത്തൂർ നടുവിൽ കളത്തൂർ വീട്ടിൽ ആർ രാജേഷ് കുമാർ ആണ് അറസ്റ്റിലായത്. ഇയാളുടെ വിദ്വേഷ പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് സഹിതം യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിലാണ് പോലീസ് നടപടി.

 

ചിത്രം: 1. ഫ്ലക്സ് വലിച്ചുകീറിയതിന് പിടിയിലായ സുരേഷ് ബാബു 2. വിദ്വേഷ പോസ്റ്റിന് അറസ്റ്റിലായ സർക്കാർ ഉദ്യോഗസ്ഥന്‍ ആർ രാജേഷ് കുമാർ  

 

 

Comments (0)
Add Comment