കണ്ണൂർ കൂത്തുപറമ്പ് പാലത്തായിയില്‍ നാലാം ക്ലാസുകാരി പെണ്‍കുട്ടി സ്വന്തം സ്‌കൂളിലെ അധ്യാപകനാല്‍ പീഡിപ്പിക്കപ്പെട്ടതായി മൊഴി നല്‍കി. പോക്‌സോപ്രകാരം കേസെടുത്തിട്ട് പോസ്കോ ഒഴിവാക്കി ജാമ്യത്തിന് വഴിയൊരുക്കിയ ക്രൈം ബ്രാഞ്ച് നടപടിയിൽ മഹിളാ കോൺഗ്രസ്സ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
നീചവും നികൃഷ്ടവുമായ രാഷ്ട്രീയക്കളി ഒരു കൊച്ചുകുട്ടിയുടെ മാനം വെച്ച് നടത്തിയ സിപിഎം – ബിജെപി അവിശുദ്ധ ബന്ധം ഇപ്പോൾ വ്യക്തമായെന്നു ലതിക കുറ്റപ്പെടുത്തി.
ഇത്രയും കഴിവുകെട്ട ഒരു ആഭ്യന്തര മന്ത്രി അതിലുപരി കണ്ണൂർ ജില്ലക്കാരനുമായ മുഖ്യമന്ത്രിക്കും മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആരോഗ്യ മന്ത്രിക്കും വിഷയത്തിൽ ആത്മാർത്ഥ കാണിക്കാണമായിരുന്നു. കടമകൾ നിറവേറ്റാതെ ക്രിമിനലുകൾക്ക് രക്ഷപെടാൻ അവസരം നൽകിയ മുഖ്യമന്ത്രി അല്പമെങ്കിലും അന്തസ്സ് ഉണ്ടെങ്കിൽ രാജിവെച്ചു പുറത്തുപോകണമെന്നും അവർ ആവശ്യപ്പെട്ടു.
വിഷയത്തിൽ മഹിളാ കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി ശനിയാഴ്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന ഓൺലൈൻ പ്രതിഷേധ പരിപാടി കെപിസിസി വൈസ് പ്രസിഡന്റ് പദ്മജ വേണുഗോപാൽ ഉദ്ഘാടനം ചെയ്യുമെന്നും ലതിക സുഭാഷ് അറിയിച്ചു.