യുഎഇയില്‍ പ്രായപൂര്‍ത്തിയായ സിനിമ കാണാന്‍ പ്രായപരിധി 18 ല്‍ നിന്ന് 21 വയസാക്കി

JAIHIND TV DUBAI BUREAU
Monday, December 20, 2021

 

ദുബായ് : യുഎഇയില്‍ പ്രായപൂര്‍ത്തിയായ ചിത്രങ്ങള്‍ കാണാനുള്ള പ്രായപരിധി 18 ല്‍ നിന്ന് 21 വയസായി ഉയര്‍ത്തി. ഇതിന്‍റെ ഭാഗമായി പ്രായപൂര്‍ത്തിയായവര്‍ക്കുള്ള സിനിമകളുടെ സെന്‍സര്‍ഷിപ്പ് ഒഴിവാക്കി. ഇത്തരം സിനിമകള്‍ ഇനി മുതല്‍ സെന്‍സര്‍ ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ മാറ്റം വരുത്തുകയോ ഇല്ല. അതിനാല്‍ ഈ സിനിമകളുടെ രാജ്യാന്തര പതിപ്പുകള്‍ അതേപോലെ യുഎഇയിലും പ്രദര്‍ശിപ്പിക്കാമെന്ന് യുഎഇ സാംസ്‌കാരിക-യുവജന വകുപ്പിന് കീഴിലെ മീഡിയാ റഗുലേറ്ററി അതോറിറ്റി ഓഫീസ് വ്യക്തമാക്കി.