അമ്മയെ കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ചു

കോട്ടയം; അമ്മയെ കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ചു. കോട്ടയം വാകത്താനത്താണ് സംഭവം. പനച്ചിക്കാട് സ്വദേശി ബിജുവാണ് തൂങ്ങി മരിച്ചത്. വാകത്താനം പള്ളിക്ക് സമീപം ഉദിക്കൽ പാലത്തിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഓട്ടോയിൽ കയർ കെട്ടി കഴുത്തിൽ കുരുക്കിട്ട ശേഷം പാലത്തിൽ നിന്ന് ചാടുകയായിരുന്നു. 2022 ൽ അമ്മ സതിയെ കൊന്ന കേസിൽ ജയിലിലായ ബിജു അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്.

Comments (0)
Add Comment