
കണ്ണൂര്‍ പേരാവൂര്‍ നിയോജക മണ്ഡലത്തിലെ ചാവശ്ശേരി-കൊട്ടാരം റോഡ് ഉദ്ഘാടന ചടങ്ങിന് എത്തിയ കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ യെ തടയാന്‍ സി പി എം പ്രവര്‍ത്തകരുടെ ശ്രമം. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച റോഡിന്റെ ഉദ്ഘാടനത്തിന് സ്ഥലം എംഎല്‍എയെ പങ്കെടുപ്പിക്കാതെ ഉദ്ഘാടനം നടത്താന്‍ ആയിരുന്നു സിപിഎം ഭരിക്കുന്ന ഇരിട്ടി നഗരസഭയുടെ ശ്രമം.
ഉദ്ഘാടനം നടക്കുന്ന സ്ഥലത്ത് സദസ്സില്‍ ഇരുന്ന എം എല്‍ എ യെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. സ്ഥലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി പ്രതിഷേധിച്ചു. സ്ഥലം എം എല്‍ എ യുടെ നിര്‍ദേശം അനുസരിച്ചാണ് സര്‍ക്കാര്‍ റോഡ് നിര്‍മാണത്തിന് ഫണ്ട് നല്‍കിയത്. എന്നാല്‍ എം എല്‍ എ പങ്കെടുപ്പിക്കാതെ റോഡിന്റെ ഉദ്ഘാടനം നടത്താനാണ് സി പി എം ഭരിക്കുന്ന ഇരിട്ടി നഗരസഭ അധികൃതര്‍ ശ്രമിച്ചത്. സ്ഥലം എം എല്‍ എ യെ റോഡിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. റോഡ് ഉദ്ഘാടനം സി പി എം പരിപാടി ആക്കി മാറ്റിയതില്‍ വ്യാപക പ്രതിഷേധം.